Trending

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    • FNK desk
    • 15 Apr, 2026
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

    • FNK desk
    • 15 Apr, 2026
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി

    • FNK desk
    • 15 Apr, 2026

Follow Us

Wed April 15, 2026 |
  • About Us
  • Advertisement
  • Contact

FIFTH NEWS KERALA

  • Home
  • News
  • Politics
  • Local News
  • Kerala
  • International
  • Education
  • Sports
  • Videos
  • Obituary
  • Views
  • More
    • Crime
    • Cultural
    • Disaster

    • About Us
  • Home
  • Shibina S

Shibina S

kerala
  • Shibina S
  • 31 Mar, 2026

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍ ; അറസ്റ്റ് യുവ നടിയുടെ പീഡന പരാതിയിൽ

കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായി. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. ഈ അടുത്ത കാലത്താണ്  കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.

crime
  • FNK desk
  • 01 Apr, 2026

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; അതിജീവിതമാർക്കെതിരെ വീണ്ടും ഭീഷണിയുമായി ഫെന്നി നൈനാൻ

പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതമാർക്ക് ഫെന്നി നൈനാൻ്റെ ഭീഷണി. അതിജീവിതമാർ വ്യാജ പരാതിക്കാരികളാണെന്നും അതിജീവിതയും കുടുംബവും ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഫെന്നി നൈനാൻ്റെ ഭീഷണി. രണ്ടാമത്തെ അതിജീവിതയെ നാടകക്കാരിയെന്നും ഫെന്നി അധിക്ഷേപിച്ചു.   ഫേസ്ബുക്കിലൂടെയാണ് ഫെന്നി നൈനാൻ്റെ പ്രതികരണം.അതിജീവിതമാർ പൊലീസിൽ പരാതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഫെന്നിയുടെ ഭീഷണി. ആ പെൺകുട്ടി കഴിഞ്ഞ ദിവസം പരാതി നൽകി. താൻ സൈബർ അറ്റാക്ക് ചെയ്തെന്നാണ് പറയുന്നത്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നതെന്ന് ഫെന്നി ചോദിച്ചു. അന്ന് താൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു. ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. തനിക്കെതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പൊലീസ് ബന്ധവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരി എന്ന നാടകവുമൊക്കെ പൊളിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ലെന്നും ഫെന്നി നൈനാൻ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപംസോറി,പോസ്റ്റ്‌ ഇടാൻ രണ്ടുമൂന്നു ദിവസം വൈകി. ചില അന്വേഷണങ്ങളിൽ ആയിരുന്നു. അത് പൂർത്തിയായില്ല, പൂർത്തിയായിട്ട് വിശദമായി തന്നെ എഴുതാം. ഇപ്പോൾ ഒരുപാട് തവണ വന്ന ബിഗ് ബ്രേക്കിങ്ങുണ്ട് “ഫെന്നി നൈനാൻ അതിജീവിതയെ സൈബർ അറ്റാക്ക്‌ നടത്തിയതിന് എതിരെ കേസ്” ഈ ബ്രേക്കിംഗ് ചെയ്ത വാർത്തകളുടെ പിന്നീടുള്ള വാർത്തകൾ കൊടുക്കാൻ മാധ്യമങ്ങൾക്ക് താൽപര്യം ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ പറയാം.കാനഡയിൽ ഉള്ള പരാതിക്കാരി എനിക്ക് എതിരെ കേസ് കൊടുത്തു. അത് വലിയ വാർത്ത ആയി. പൊലീസ് ആ കേസ് അന്വേഷിച്ചിട്ട് അതിൽ കഴമ്പില്ല എന്ന് കണ്ടെത്തി അവരത് അത് അർഹിക്കുന്ന കുപ്പയിൽ വലിച്ചു എറിഞ്ഞു. ഞാൻ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂർ പഠിക്കുന്ന ഒരു പെൺകുട്ടി ഞാൻ അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയിൽ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച് രാഹുൽ എംഎൽഎ പീഡിപ്പിച്ചു എന്ന കള്ളക്കേസ് കൊടുത്തത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പീഡനാരോപണ പരാതിയിൽ സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫെന്നി നൈനാനെ പ്രതി ചേർത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്റ്റേയിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാൻ രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാൻ ഉണ്ടായിരുന്നെന്നും കാർ ഓടിച്ചത് അദ്ദേഹമാണെന്നും രണ്ടാമത്തെ അതിജീവിത പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പല തവണ ഫെന്നി പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. 

obituary
  • FNK desk
  • 02 Apr, 2026

മലാത്തോട്ടത്തിൽ അനുദേവ് നിര്യാതനായി.

പേരാമ്പ്ര :മലാത്തോട്ടത്തിൽ  രതീഷിൻ്റെ മകൻ അനുദേവ് (19) നിര്യാതനായി. മാതാവ് : രജില സഹോദരൻ : ആദിദേവ് . സംസ്‍കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്  വീട്ടുവളപ്പിൽ നടക്കും.

politics
  • FNK desk
  • 02 Apr, 2026

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും'; എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി . മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾെക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വർഗ ക്ഷമം ഉറപ്പുവരുത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപ പദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ആരോഗ്യ മേഖലയിൽ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോൺ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.ന്യൂനപക്ഷ മതരാഷ്ട്ര ശക്തികളുമായി പരസ്യമായി കൂട്ടുകൂടുമ്പാള്‍ തന്നെ ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയില്‍ എത്താന്‍ മടിക്കാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവുംസാമൂഹ്യമൈത്രിയും സംരക്ഷിക്കാന്‍ കഴിയില്ല. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയില്‍ പറയുന്നു.

kerala
  • FNK desk
  • 03 Apr, 2026

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുടമയ്ക്കും മകനും പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീട്ടുടമയ്ക്കും മകനും പരിക്ക്. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഷാജഹാനും മകന്‍ നിഹാസിനും പരിക്കേറ്റു.ഷാജഹാന് ഇരുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റു. നിഹാസിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം.ഉപയോഗിക്കാതെ വെച്ചിരുന്ന പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.

localnews
  • FNK desk
  • 03 Apr, 2026

തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരണം ; ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിക്കോടി: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കാനുളള ശ്രമത്തിനിടെ ഷോക്കേറ്റ് യുവാവ്  ഗുരുതരാവസ്ഥയിൽ. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ (18) ആണ് ഷോക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.       ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ വീഴാൻ പോയ ഷാൻ പ്രാണ രക്ഷാർത്ഥം ഇലക്ട്രിക് ലൈനിൽ കയറിപിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ നിലവിളി കേട്ടെത്തിയ സമീപത്തുള്ളവർ സമീപമുണ്ടായിരുന്നവർ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക്  സാരമുള്ളതിനാൽ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിന്റെ നില  ഗുരുതരമാണ്.

politics
  • FNK desk
  • 03 Apr, 2026

മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

politics
  • FNK desk
  • 03 Apr, 2026

സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു; ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പേരാമ്പ്ര : പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന പരാതിയിൽ വിശദീകരണം തേടിയാണ് നോട്ടീസ്. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു.        വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് ഫാത്തിമ തെഹ്‌ലിയക്കെതിരായ പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമയ്ക്ക് നോട്ടീസ് നല്‍കിയത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്നാണ് വിവരം.കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ എല്‍ഡിഎഫ് പ്രചാരണത്തിനെതിരെ യുഡിഎഫ് പരാതി നല്‍കിയിരുന്നു. ഫാത്തിമ തെഹ്‌ലിയക്കെതിരെ എല്‍ഡിഎഫ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എല്‍ഡിഎഫിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി നല്‍കിയത്ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം. എല്‍ഡിഎഫിന് മുന്നില്‍ അനൗണ്‍സ്‌മെന്റ് വിവാദം ഇല്ലെന്നും തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

kerala
  • FNK desk
  • 03 Apr, 2026

ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷൻ വിഹിതവും മുൻകൂറായി വാങ്ങാൻ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെയും, മെയ് മാസത്തെ മുൻകൂർ വിഹിതം ഏപ്രിൽ 04 മുതൽ മെയ് 30 വരെയും വാങ്ങാവുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ മണ്ണെണ്ണ വിതരണത്തിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും, പി.എച്ച്.എച്ച് (പിങ്ക്), എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുകൾക്ക് ആകെ അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് കാർഡ് വിഭാഗം പരിഗണിക്കാതെ തന്നെ ആകെ ആറ് ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കൾക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യും.

crime
  • FNK desk
  • 03 Apr, 2026

അതിജീവിതയ്‌ക്കെതിരായ ഫെന്നി നൈനാൻ്റെ സൈബർ അധിക്ഷേപം; പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലെന്ന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ  സൈബര്‍ അധിക്ഷേപം നടക്കുന്നതിന് പിന്നില്‍ എംഎല്‍എ തന്നെയാണെന്ന് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ഈ മാസം 17ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് അയച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെന്നി നൈനാന്‍ അതിജീവിതയെ അധിക്ഷേപിക്കുന്നതും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളില്‍ പലതവണ  പങ്കുവെച്ചിരുന്നു. അടുത്തിടെ അതിജീവിതയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.    ഇതിനെതിരെ അതിജീവിത എസ്‌ഐടിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെന്നി നൈനാന്‍ സ്വന്തം നിലയ്ക്കല്ല ഇത് ചെയ്യുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെന്നിയെകൊണ്ട് ചെയ്യിക്കുന്നതാണെന്നുമാണ് കണ്ടെത്തൽ. സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എസ്‌ഐടി രണ്ടാം ബലാത്സംഗകേസില്‍ ഹര്‍ജി നല്‍കിയത്. രാഹുലിനെ കര്‍ശനമായി വിലക്കുക എന്നതിന് പുറമേ നേരിട്ട് വിളിച്ചുവരുത്തി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എസ്‌ഐടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.    രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെന്നി പരസ്യമായി അതിജീവിതയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഫെന്നിക്ക് എതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് അതിജീവിതമാരും സൈബര്‍ അധിക്ഷേപവുമായി ബന്ധപ്പെട്ട് അതാത് കേസുകള്‍ അന്വേഷിക്കുന്ന എസ്‌ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്.

  • 1
  • 2
  • 3
  • Next
  • Last

Social Connect

Latest News

  • കോഴിക്കോട് കോൺവെൻറ് റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
  • വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ പാടില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
  • ചെറുവണ്ണൂരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി
  • കച്ചേരിമുക്കിൽ വാഹനപകടത്തിൽ യുവതിക്ക് ദാരുണന്ത്യം
  • മണ്ഡല പുനര്‍നിര്‍ണയം: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
  • About Us
  • Sitemap
  • Privacy Policy
  • Terms of use
  • Contact Us
Copyright © 2026. All Rights Reserved by fifthnewskerala.com